ഇളവേൽക്കുവാൻ
ദിവ്യാനുഭൂതി
Ilavelkkuvaan (Divyanubhoothi)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനഫാദർ ജോൺ പിച്ചാപ്പിള്ളി
ഗായകര്‍കെ ജെ യേശുദാസ്
രാഗംരേവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:21.


ഇളവേല്‍ക്കുവാന്‍ ഇടമൊരുക്കി
ഇടയന്‍ വിളിക്കുന്നു അജഗണത്തെ (ഇളവേല്‍ക്കുവാന്‍ )
പരിക്ഷീണരാം പഥികര്‍ക്ക് വിശ്രാന്തി
വാഗ്ദാനമേകുന്നു അജപാലകന്‍
അജപാലകന്‍ ...
(ഇളവേല്‍ക്കുവാന്‍ )

ഭാരമേറെ ചുമന്നുടല്‍ നീറുവോരേ
ദൂരമേറെയെന്നോര്‍ത്തുള്ളം തളര്‍ന്നോരേ (ഭാരമേറെ )
വേദനകള്‍ ഒന്നായ് ആ ചുമലില്‍ വയ്ക്കൂ
ഉള്ളിലാളുന്ന തീനാളം അവനണയ്ക്കും (വേദനകള്‍ )
അവനണയ്ക്കും .....
(ഇളവേല്‍ക്കുവാന്‍ )

വീണു പലകുറി വീണ്ടുമെഴുന്നേറ്റു
ദൂരമിതുവരെ നടന്നെത്തിയോരേ (വീണു )
കാലവും ദൂരവും എണ്ണിത്തളരേണ്ടാ
പിന്നിടാനുള്ള പാതകള്‍ അവന്‍ തെളിക്കും (കാലവും )
അവന്‍ തെളിക്കും .....
(ഇളവേല്‍ക്കുവാന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts