മദനപ്പൂങ്കിളി വന്നു[F]
അഗ്രഹാരം
Madanappoonkili Vannu [F] (Agrahaaram )
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംരഘുകുമാർ
ഗാനരചനപി പി ശ്രീധരനുണ്ണി
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:15.

മദനപ്പൂങ്കിളി വന്നു മയിലാഞ്ചിപ്പാട്ടു പാടി
മണിയറവാതിൽക്കൽ നിന്ന നേരം
(മദനപ്പൂങ്കിളി....)
കളിവാക്കു ചൊല്ലി കുളിരുമ്മ നൽകി - 2
കരളിന്റെ കൂട്ടിനുള്ളിൽ മാരനൊരുങ്ങി
മണിമാരനൊരുങ്ങി
മദനപ്പൂങ്കിളി വന്നു മയിലാഞ്ചിപ്പാട്ടു പാടി
മണിയറവാതിൽക്കൽ നിന്ന നേരം

കുറുമൊഴിത്തുമ്പത്തെ കടമിഴിയോരത്തെ
കവിതപോലെ ഓമൽ കനവുപോലെ
(കുറുമൊഴി.....)
മണിമാരൻ നൽകിയ പുന്നാര പൂമുത്തം
അണിയുമ്പോൾ ആനന്ദ തളിരണിഞ്ഞു
(മദനപ്പൂങ്കിളി......)

കസവണിപ്പൂക്കൾതൻ ഇശലുകൾ പാടുമ്പോൾ
കുണുങ്ങി നിന്നു മാറിൽ ഒതുങ്ങി നിന്നു
(കസവണിപ്പൂക്കൾ....)
തരിവളക്കൂട്ടങ്ങൾ കിന്നാരം ചൊല്ലുമ്പോൾ
അറിയാതെ മാറത്ത്‌ കിളിയുണർന്നു
(മദനപ്പൂങ്കിളി.....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts