നടതുറക്കും വരെ
ഭൈരവി
Nadathurakkum Vare (Bhairavi)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:09.
 
നട തുറക്കും വരെ നിൽക്കാം
എൻ ഹൃദയമിടയ്ക്കയാക്കി പാടാം (2)
അനുനയ സോപാന ഗീതത്തിൽ നീ
അലിയണമമ്മേ നാരായണാ
അലിയണമമ്മേ നാരായണാ
(നട തുറക്കും....)

ദേവിയ്ക്കു ചെമ്പട്ടു നെയ്യുന്ന സന്ധ്യേ
നീയിതു വഴി വന്നു പോകുമെങ്കിൽ (2)
അമ്പിളി വിളക്കു ഞാൻ തന്നയക്കാം
ആയിരം നമസ്കാരം തന്നയക്കാം
ആയിരം നമസ്കാരം തന്നയക്കാം
(നട തുറക്കും....)

മായയ്ക്കു മണിച്ചിലമ്പിണക്കുന്ന ഗംഗേ
നീയിതു വഴി വന്നു പോകുമെങ്കിൽ (2)
കാണിക്ക മുത്തു ഞാൻ തന്നയക്കാം
കണ്ണുനീർ മുത്തു ഞാൻ തന്നയക്കാം
കണ്ണുനീർ മുത്തു ഞാൻ തന്നയക്കാം
(നട തുറക്കും....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts