ചിങ്ങം പിറന്നു
ജീനിയസ്
Chingam Pirannu (Genius)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവെണ്മണി വിജയകുമാർ ,കൊച്ചിൻ രാജപ്പൻ
ഗാനരചനഎം സി രാജശേഖരൻ
ഗായകര്‍പങ്കജാക്ഷൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:07.

ചിങ്ങം പിറന്നു പൊന്നിന്‍ചിങ്ങം പിറന്നു
തുമ്പ വിരിഞ്ഞു ഓണത്തുമ്പ വിരിഞ്ഞു..
ചിങ്ങനിലാവിനും ഞങ്ങളാം തുമ്പയ്ക്കും
പുഞ്ചിരി ചാര്‍ത്തുന്ന തമ്പുരാട്ടി..
തമ്പുരാട്ടി തമ്പുരാട്ടി തമ്പുരാട്ടി...
(ചിങ്ങം... )

കൺകളിടഞ്ഞു കണ്ണില്‍ നാണം കിനിഞ്ഞു
ചുണ്ട് വിടര്‍ന്നു ചുണ്ടില്‍ മുല്ല വിരിഞ്ഞു
കണ്ണിനു കൌതുകം നുള്ളി അണയ്ക്കുന്ന
മുല്ലമലരിന്റെ തമ്പുരാട്ടി..
തമ്പുരാട്ടി തമ്പുരാട്ടി തമ്പുരാട്ടി...
(ചിങ്ങം... )

മോഹമുണര്‍ന്നു രോമഹർഷമുയര്‍ന്നു
ദാഹമുണര്‍ന്നു ഗാനധാരയുയര്‍ന്നു
സ്നേഹത്തിന്‍ കോവിലില്‍ പൂജിക്കുവാന്‍
ദേവീരൂപമണയ്ക്കുന്ന തമ്പുരാട്ടി..
തമ്പുരാട്ടി തമ്പുരാട്ടി തമ്പുരാട്ടി...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts