തരണം പിതാവൊരു
മൈലാഞ്ചി പാട്ടുകൾ വാല്യം IV
Tharanam Pithaavore (Mylanchi Pattukal Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകോഴിക്കോട് അബൂബക്കർ
ഗാനരചനപരമ്പരാഗതം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 08 2023 09:26:33.
തരണം പിതാവോരേ
ഉങ്കളൊഴികെയിൽ
താനത്തിലാരും എനിക്കില്ലല്ലോ ...

ഭരണത്താലേറ്റം നിഅമത്ത്ണ്ടെന്നാലും
ബാവയെനിക്ക് സുഖമില്ലല്ലോ ..

കരുണക്കടലാരെ ലങ്കുമീ പൂമുഖം
കാണുമ്പോളൊന്നും ഖുശിയില്ലല്ലോ

തിരുണമെന്നാളോളം പോറ്റി വളർത്തിയ
നേശപ്പൂ മോനേ മുഷിപ്പായല്ലോ

മണ്ണിൽ ഞാൻ ജീവിച്ചിരിക്കുന്ന
കാലത്ത് മന്നവനാണേ വിടുവോനല്ലൈ

എന്നും ഇതുപോലെ ഏറിയ സങ്കടം
എണ്ണിപ്പറഞ്ഞു കരയുന്നോരായ്

കണ്ണം വരാതെ വ്യസനിത്തോരു തിരു
കണ്ണീരാൽ കൺപൂട മുങ്ങുന്നോരായ്

ഇന്നുമാ കാഴ്ചകൾ കണ്ടുനിൽക്കുന്നവൻ
ഒക്കെ അലമുറ കൊള്ളുന്നോരായ്

ആനതിൽ എന്നും വലിയ സമാധാനം
ആടവരാതിൽ കരം പിടിത്തായ്

തേനൈ നിറന്ത് പൂന്തേനേ‌ അരുന്ത് പോൽ
ദൃഷ്ടി മുഖം പൊത്തി ചോദിത്തോരായ്

മോനേ നീ ആരുടെ ദീ‌നിലാ നീ പെണ്ടും
മുത്ത് നബിന്റെ മതത്തിലാണോ ...

ജഞാനമാമിൽമത് നിന്ന് പഠിത്തോ നീ
നാഥരിൽ ഇപ്പോൾ നഹ്മൻണ്ടുറ്റാ

ഉറ്റസുഹാൽ രണ്ടിലുത്തരം കേട്ടുടൻ
ഓതി വലിയാർ അൽഹംദുലില്ലാഹ്

ചുറ്റിപ്പിടിത്തോരെ പൊട്ടിക്കരഞ്ഞവൻ
ചൊല്ലിടുന്നെന്റെ അബുവാണോരേ

തരണം പിതവോരെ ഉങ്കളൊഴികെയിൽ
താനത്തിലാരും എനിക്കില്ലല്ലോ ...

ഭരണത്താലേറ്റം നിഅമത്ത്ണ്ടെന്നാലും
ബാവയെനിക്ക് സുഖമില്ലല്ലോ .
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts