ശ്രീ ചക്ര വാസിനി
ത്രിഭുവന മോഹിനി മൂകാംബികേ
Sree Chakra Vaasini (Thribhuvana Mohini Mookambike)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎച്ച് ഹനുമന്താചാർ
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംചന്ദ്ര കൗൺസ്‌
ഗാനത്തിന്റെ വരികള്‍
Last Modified: August 17 2023 09:51:04.
ശ്രീചക്ര വാസിനി ശ്രീ ലക്ഷ്മിരൂപിണി
എന്‍ ജന്മ മണ്‍ചിരാതിന്‍ ചൈതന്യ ദായിനി
കഞ്ചുകമായണിയും ദേവി നിന്‍ കതിരൊളികള്‍
മൂവുലകിന്‍ ശക്തിയേ മൂകാംബികേ..
മൂകാംബികേ... ജഗദംബികേ...

വസുധയൊരു രാക്ഷസനുടെ ഭീതികളില്‍ പീഡയേല്‍ക്കെ
അസുരവധ ശക്തിയായി അവതാരം കൊണ്ടവളേ...
ഉലകുലച്ച കംഹരന്‍റെ ഗര്‍വ്വഭംഗം ചെയ്തു നീ
തല്‍ക്ഷണമേ അസുരനൊരു മൂകനായ് മാറിയേ...

കുമ്പിടും ഭക്തരുടെ കണ്‍തുടയ്ക്കും ദയവടിവേ
ശോകാകുല വ്യാധികളെ തീര്‍ത്തരുളും മൂകാംബേ...
ഉള്ളില്‍ നിറഭക്തിയുടെ വ്രത പൂജ ചെയ്യുവാന്‍
എന്നും ആത്മ ബലമരുളൂ ദേവീ മൂകാംബികേ...

സുന്ദര ശുഭകാമ്യ കൊല്ലൂരില്‍ നിന്നരുളും
പൊന്നൊളികള്‍ ചിന്തും ജഗല്‍ സൃഷ്ടി സ്ഥിതി പാലകേ...
മന്ദാര പുഷ്പഗണ അലങ്കാര വൈഭവതി
പ്രണവമന്ത്രാക്ഷരമായ് മിന്നിടുക മൂകാംബേ...

ശ്രീചക്ര വാസിനി ശ്രീ ലക്ഷ്മിരൂപിണീ...
അമ്മേ.... അമ്മേ... മൂകാംബികേ...
ശ്രീ മൂകാംബികേ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts