നക്ഷത്രം വിടരുന്ന കാലം
അക്ഷര ഗീതങ്ങൾ
Nakshatram vidarunna kaalam (Akshara Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകുമരകം ബോസ്
ഗാനരചനജോജി കൂട്ടുമ്മേൽ
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍ ,സി കെ തെന്നൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:00.
 നക്ഷത്രം വിടരുന്ന കാലം -മനസ്സില്‍
അക്ഷരം കുറിക്കുന്ന നേരം
അന്ധത തുടരുന്ന ജന്മാന്തരങ്ങളില്‍
ചന്ദ്രിക വിടരുന്ന കാലം
ലോകം കീഴ്മേല്‍ മറിയുന്ന കാലം
അടിമകളുടമകളാകുന്ന ലോകം
കോടിമനസ്സുകള്‍ക്കാവേശമായൊരു
പുത്തനുഷസ്സിന്റെ സങ്കീര്‍ത്തനം
വേര്‍പ്പിന്റെ ഗന്ധമറിഞ്ഞവര്‍ നമ്മള്‍
മോചനം കാത്ത്കഴിഞ്ഞവര്‍ നമ്മള്‍
അക്ഷരദീപ പ്രഭയില്‍ ചരിത്രത്തിന്‍
പുതിയ മുഹൂര്‍ത്തങ്ങള്‍ കൊരുക്കുക നാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts