ഗണനായകാ ശിവനന്ദനാ
ശ്രീവാമനം
Gananayaka Shivanandana (Sreevamanam)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംബിജിബാല്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍ഗണേഷ്‌ സുന്ദരം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:55.

ഗണനായകാ ശിവനന്ദനാ
ഗിരി തനയാത്മജ ഗജാനനാ
വേദ വേദാന്ത പൊരുളിന്‍ പാലാഴി
തീര്‍ത്ഥമെന്നില്‍ പകരൂ
തിരുനാമ സങ്കീര്‍ത്തനം പാടാം ഞാന്‍
( ഗണനായകാ )

വിശ്വ വിധാന തലങ്ങളിലടിയന്റെ
വിഘ്നമകറ്റുക വിനായകാ (2)
അടി തെറ്റി വീഴുമെന്‍
ആത്മദാഹങ്ങളില്‍ അക മലരലിയേണമേ
നിന്റെ അനുഗ്രഹം അരുളേണമേ
( ഗണനായകാ )

ഇമ്പമോടെന്‍ ജന്മരാശി ചക്രങ്ങളില്‍
നിന്‍ ദയാ നേത്രങ്ങള്‍ പതിയേണമേ (2)
കദനത്തിന്‍ കണ്ണീര്‍ കടലില്‍ നിന്നെന്നെ
കര കേറ്റീടണമേ എന്നും കാത്തരുളേണമെന്നെ
( ഗണനായകാ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts