ഒരു നോക്കേ കണ്ടുള്ളൂ
വർണ്ണ വൃന്ദാവനം
Oru Nokke Kandullo (Varna Vrindhaavanam)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിദ്യാധരൻ
ഗാനരചനശശികല മേനോന്‍
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:51.

ഒരു നോക്കേ കണ്ടുള്ളൂ കണ്ണാ
ഒരു വാക്കും മിണ്ടീല കണ്ണന്‍.. (ഒരു നോക്കേ.. )
ഈ ജനസാഗരത്തിരയില്‍
നീയെന്നെ കണ്ടുവോ കണ്ണാ.. (ഈ ജനസാഗര.. )
എന്‍ വിളി കേട്ടുവോ കണ്ണാ...
(ഒരു നോക്കേ... )

തൊഴുതൊട്ടും മതിയായതില്ല
എന്റെ ദുഃഖങ്ങളെണ്ണി പറഞ്ഞതില്ലാ.. (തൊഴുതൊട്ടും.. )
അല്ലെങ്കിലാര്‍ക്കാണ് മതിയായിട്ടുള്ളൂ
ആ ദിവ്യദര്‍ശനം കണ്ണാ.. (അല്ലെങ്കിലാര്‍ക്കാണ്.. )
അരവിന്ദനയനാ അഭയം തരണേ
ആശ്രിതവത്സലാ ഭഗവാനേ... (അരവിന്ദനയനാ.. )
(ഒരു നോക്കേ... )

മനസ്സിന്റെ ഉറിയില്‍ നിന്നും
എന്റെ ഭക്തിയാം തൂവെണ്ണ കവരുക നീ.. (മനസ്സിന്റെ.. )
ഊണിലുറക്കത്തില്‍ ശ്വാസനിശ്വാസത്തില്‍
ആ രൂപം മാത്രമേ കണ്ണാ.. (ഊണിലുറക്കത്തില്‍.. )
ആനന്ദകൃഷ്ണാ തൃക്കാല്‍ തൊഴുന്നേന്‍
ആപല്‍ബാന്ധവാ ഭഗവാനേ... (ആനന്ദകൃഷ്ണാ.. )
(ഒരു നോക്കേ... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts