കൊടുങ്ങല്ലൂർ അമ്പലത്തിൽ
ദേവി കടാക്ഷം
Kodungalloor Ambalathil (Devi Kadaaksham)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകെ എം ഉദയൻ
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 16 2021 11:16:09.
കൊടുങ്ങല്ലൂരമ്പലത്തില്‍ കൊടും കോപ തിടമ്പായി
കുടികൊള്ളും കുരുംബക്ക് കുയിരും വേള
നല്‍വരമരുളും വേള
ശരണമായൊരു ചരണ സീമയില്‍
ധരണിയാകെയുറഞ്ഞു തുള്ളും
ഭരണി വേല താനാരോ ഭരണി വേല..

താനാരോ തന്നാരോ തക താനാരോ തന്നാരോ
താനാരോ തന്നാരോ തക താനാരോ തന്നാരോ

കുംഭ ഭരണീ നാളിലല്ലോ തമ്പുരാട്ടിടെ കൊടിയേറ്റ്
കുമ്പിടുന്നതുമുണ്ട് മലയര്‍ കാവു തീണ്ടീട്ട്..
കോഴി തല്ലുകള്‍ മൂടിയിട്ട് തുടങ്ങും തോറ്റ്....
ഇമ്പമോടെ അമ്പര്‍ കൂടും ഭരണിപാട്ട്..
തന്നാരോ ഭരണിപാട്ട്

താനാരോ തന്നാരോ തക താനാരോ തന്നാരോ
താനാരോ തന്നാരോ തക താനാരോ തന്നാരോ

മീനമാസം അശ്വതിക്ക് തൃച്ചന്ദനപൊടി ചാര്‍ത്ത്
പാലയ്ക്കാ വേലനൊത്താര്‍ത്ത് മൂന്ന് വലത്ത്
ഭരണി നാള്‍ വരി അരികൊണ്ട് തിരുവമൃതേത്ത്
മുമ്പില്‍ നാട്ടും സ്തംഭമൊന്നില്‍ പൊന്‍ കൊടിയേറ്റ്
തന്‍ജയ പൊന്‍ കൊടിയേറ്റ്

താനാരോ തന്നാരോ തക താനാരോ തന്നാരോ
താനാരോ തന്നാരോ തക താനാരോ തന്നാരോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts