പാഹി കന്യാകുമാരികേ
ദേവി കടാക്ഷം
Paahi Kanyaakumaarike (Devi Kadaaksham)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകെ എം ഉദയൻ
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംവാസന്തി
ഗാനത്തിന്റെ വരികള്‍
Last Modified: May 10 2021 07:55:31.
പാഹി കന്യാകുമാരികേ ദേവി
പൊന്നുദയാസ്തമയങ്ങള്‍ പൂക്കും
പദയുഗം പൂകിടുന്നേന്‍ അമ്മേ...
പാഹി കന്യാകുമാരികേ ദേവി

കുഞ്ഞോള കൈകളാല്‍ പുണ്യ ത്രിവേണികള്‍
പാദങ്ങള്‍ തഴുകീടുന്നൂ...
തിരുനട തന്നിലാം ഗിരിവര്യ വൃന്ദം
ധ്യാനം പൂണ്ടുമേവുന്നൂ...
ദാനവ കുലപതി ബാണനു യമപുരി
തീര്‍ത്തൊരു തവതിരു കഥപുകളുണ്ണു

ഇന്നും ശുചീന്ദ്രത്തില്‍ മിന്നും മഹേശ്വരന്‍
നിന്നെയും ഓര്‍ത്തിടുന്നൂ...
നനയുന്ന കണ്ണുമായി അണയുവോരെ നീ
എന്നും കാത്തുകൊള്ളുന്നൂ...
ഊരിതിനനുദിനം ആരതി അരുളിന
നിന്നുടെ അനുപമമഴകൊഴുകുന്നു
പാഹി കന്യാകുമാരികേ ദേവീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts