പണ്ട് പണ്ടൊരു
ശിവകൃഷ്ണ ചൈതന്യം
Pandu Pandoru (Shivakrishna Chaithanyam)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംവിദ്യാധരൻ
ഗാനരചനചിറയിൻ‌കീഴ് പ്രതാപൻ
ഗായകര്‍കൃഷ്ണചന്ദ്രന്‍
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: March 27 2012 03:42:49.
 
പണ്ടുപണ്ടൊരു മാമുനി
തേജോമയനാം മാമുനി
(പണ്ടുപണ്ടൊരു )
സൗപര്‍ണ്ണികാതീരത്തു നിന്നും
സാളഗ്രാമത്തില്‍ കണ്ടെത്തി
(സൗപര്‍ണ്ണികാ )
ദിവ്യമാം ചൈതന്യം ശിവകൃഷ്ണചൈതന്യം (2)
(പണ്ടുപണ്ടൊരു )

കാന്തിവിടര്‍ത്തും ശിലയുമേന്തി
ഭക്തിസാന്ദ്രമനവുമായി
(കാന്തി )
ആരണ്യസരണികള്‍ താണ്ടി
വന്നെത്തി മാമുനി
(ആരണ്യ )
മഹിമയെഴും മലയാളമണ്ണില്‍
മലയാളമണ്ണില്‍

(പണ്ടുപണ്ടൊരു )

തപോവനമാം മുടപുരതന്നില്‍
ദേവാനുഗ്രഹകരങ്ങളാല്‍
(തപോവനമാം )
മന്ത്രതന്ത്രപ്പൊരുളോടെ
പ്രതിഷ്ഠിച്ചു മാമുനി
(മന്ത്രതന്ത്ര )
ശിവകൃഷ്ണചൈതന്യം (4)

(പണ്ടുപണ്ടൊരു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts