കലയുടെ കനക
ശിവകൃഷ്ണ ചൈതന്യം
Kalayude Kanaka (Shivakrishna Chaithanyam)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംവിദ്യാധരൻ
ഗാനരചനചിറയിൻ‌കീഴ് പ്രതാപൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംനാട്ടക്കുറിഞ്ചി
ഗാനത്തിന്റെ വരികള്‍
Last Modified: March 27 2012 03:40:36.
 
കലയുടെ കനകച്ചിലമ്പില്‍ നിന്നൊരു
ചെറുമണി തരുമോ മഹാദേവാ
(കലുയുടെ )
താണ്ഡവനൃത്തസരസ്സില്‍ നിന്നൊരു
നീര്‍ക്കണം തരുമോ മഹാദേവാ
സംഗീതവാടിയില്‍ നിന്നൊരു പൂവിതള്‍
തരുമോ തരുമോ ദേവാ
ശിവകൃഷ്ണപുരം മഹാദേവാ

സത്യധര്‍മ്മക്കള്‍ക്കാധാരമായി
വാണരുളും ചൈതന്യമേ
(സത്യ )
ഇരുളിന്‍ വഴികളില്‍ തളരുമെന്‍ ജീവനു
ശക്തി നല്‍കുക പരമേശ്വരാ
(ഇരുളിന്‍ )

(കലുയുടെ )

വിദ്യാവിജയങ്ങള്‍ക്കവതാരമായി
പ്രഭതൂകും പരംപൊരുളേ
(വിദ്യാ )
കണ്ണീര്‍ക്കടലില്‍ വലയുമെന്‍ മനസ്സിനു
മുക്തി നല്‍കുക സര്‍വ്വേശ്വരാ
(കണ്ണീര്‍ )

(കലുയുടെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts