ഹരഹര മഹാദേവാ
പുഷ്പാരാധന
Harahara Mahaadeva (Pushpaaradhana)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഡോ എ മണികണ്ഠൻ നായർ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2012 03:45:06.

ഹരഹര മഹാദേവശംഭോ (4)

മഹാദേവശംഭോ പ്രപഞ്ചാദിദേവാ
സംഹാരമൂര്‍ത്തേ ചിദംബരനാഥാ
നടരാജതാണ്ഡവനര്‍ത്തകാ രുദ്രാ
മനുഷ്യാത്മബന്ധപ്പൊരുളേ തൊഴുന്നേന്‍
(ഹരഹര )

കൈകളിലാളുന്നൊരഗ്നിശലാകയാല്‍
മെയ്യില്ലഭയക്രിയാമുദ്രയായി
തിരുദേഹമഖിലം പൊലിപ്പേകിയാളുന്ന
തോരണപൂരമാമഗ്നികവചവും
(ഹരഹര )

ചടുലമാം ചണ്ഡാളജീവിതം മാടന്റെ
പ്രമദ പ്രേതാദി പ്രയാണം ശിവ
കരുമാടിശുനകനാം സഹകാരിയോടു്
കുരുതി നടത്തുമീ ചുടലക്കളങ്ങള്‍
(ഹരഹര )

ദുഃഖവും പേറി ഉറങ്ങുന്നു ഞാന്‍ ശാന്തം
ശാന്തതയില്ലിവിടേതോ വിപത്തിന്‍
ഭ്രാന്തമാമട്ടഹാസങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു
പോരിഹമുക്കണ്‍ തുറക്കൂ മഹാദേവാ
(ഹരഹര )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts