സർവ്വ സൌഭാഗ്യ
പുഷ്പാരാധന
Sarwasowbhagya (Pushpaaradhana)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഡോ എ മണികണ്ഠൻ നായർ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2012 03:48:42.
 
സര്‍വ്വസൗഭാഗ്യമംഗല്യപ്രദായികേ അമ്മേ
സര്‍വ്വരത്നാഭരണങ്ങളാല്‍ഭൂഷിതേ അമ്മേ
വിജ്ഞാനദായികേ ബുദ്ധിപ്രദായികേ അമ്മേ
അംബികേ ദേവി നമസ്തേനമോസ്തുതേ അമ്മേ

അംബികേ ദേവി നമസ്തേനമോസ്തുതേ (2)

സര്‍വ്വസൗന്ദര്യസ്വരൂപിണി ദേവികേ അമ്മേ
സ്വര്‍ണ്ണനത്നാഭരണങ്ങളാലാല്‍ശോഭിതേ അമ്മേ
അംബികേ ദുര്‍ഗ്ഗേ ലളിതേ മഹേശ്വരി അമ്മേ
കുമ്പിടുന്നോര്‍ക്കെല്ലാമൈശ്വരദായികേ അമ്മേ

അംബികേ ദേവി നമസ്തേനമോസ്തുതേ (2)

ഇഷ്ടപ്രദായിനി ശാന്തസ്വരൂപിണി അമ്മേ
വിശ്വൈകസൗന്ദര്യസമ്യളിതേ അമ്മേ
വിദ്യാകലാസര്‍വ്വവല്ലഭേഅക്ഷരം അമ്മേ
ഹൃദ്യമാക്കീടുവാനാധാരസത്യമേ അമ്മേ

അംബികേ ദേവി നമസ്തേനമോസ്തുതേ (2)

ഹസ്തങ്ങള്‍നാലില്‍വരദാഭയങ്ങളും അമ്മേ
പത്മമുദ്രാംഗിതേ മുഗ്ദ്ധേമനോഹരി അമ്മേ
പത്മപാദങ്ങള്‍ മുത്തും ശിരസ്സിനു അമ്മേ
കല്‍പ്പിച്ചു നല്‍കൂ പ്രസാദം സരസ്വതി അമ്മേ

അംബികേ ദേവി നമസ്തേനമോസ്തുതേ (6)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts