കൊട്ടാരക്കര
പുഷ്പാരാധന
Kottarakkara (Pushpaaradhana)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഡോ എ മണികണ്ഠൻ നായർ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2012 03:42:44.
 
കൊട്ടാരക്കരഉണ്ണിഗണപതി
തൊട്ടുതൊഴുന്നേന്‍ നിന്‍ പാദം
അഗതികള്‍ ഞങ്ങള്‍ നിന്നുടെ കൃപയാ -
ലെന്നുമെന്നും ധന്യര്‍

(കൊട്ടാരക്കര )

സകലഗുണങ്ങള്‍ക്കധിപന്‍ നീ
ശിവസുതനാം ഗണപതിഭഗവാനേ
കറുകച്ചെറുനാരങ്ങാഹാരി
തിരുമുഖധാരി ഗണനാഥാ
(സകല )

(കൊട്ടാരക്കര )

നാഭിയില്‍ ബ്രഹ്മാവാക്യം വിഷ്ണു
നേത്രം ശിവനും പാര്‍ശ്വത്തില്‍
സൂര്യപരാശക്തികളാല്‍ വിലസും
തിരുമുഖരൂപി ഗണേശന്‍ നീ
(നാഭിയില്‍ )

(കൊട്ടാരക്കര )

മോദകഹസ്താ ലംബോദരനേ
മോദകപാവലി ചൊരിയേണം
നൂറ്റൊന്നാമതു തേങ്ങയുടച്ചാല്‍
ഏറ്റുപറഞ്ഞാലെന്‍ പാപം

ഗണപതി ഭഗവാനേ (3)
ഓം ഗണപതിഭഗവാനേ

ചിങ്ങചതുര്‍ത്ഥിയില്‍ ശിവരാത്രിയിലും
കന്നിയില്‍ നവരാത്രിയിലും ഞാന്‍
തൈപ്പൂയത്തിന്‍ മകരനിലാവില്‍
നൈവേദ്യവുമായെത്തീടാം

ഗണപതി ഭഗവാനേ (3)
ഓം ഗണപതിഭഗവാനേ

(കൊട്ടാരക്കര)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts