വിശദവിവരങ്ങള്‍ | |
വര്‍ഷം | 2008 |
സംഗീതം | സുരേഷ് ശിവപുരം |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:39.
എല്ലാ മുളംതണ്ടും പുല്ലാങ്കുഴലല്ല വല്ലഭൻ ചുംബിച്ചിടയകിൽ രാധാ വല്ലഭനോമനിക്കായ്കിൽ (എല്ലാ മുളംതണ്ടും..) എല്ലാ വനങ്ങളും വൃന്ദാവനമല്ല നന്ദനൻ പാലിച്ചിടായ്കിൽ യദു നന്ദനൻ ലാളിച്ചിടായ്കിൽ (എല്ലാ മുളംതണ്ടും..) അമ്മമാരൊക്കെയും ദേവകിമാരല്ല കണ്ണനെപ്പെറ്റെടുക്കായ്കിൽ (2) ആരും യശോദയായ് തീരില്ല കണ്ണനെ പാലൂട്ടുവാൻ കഴിയായ്കിൽ ചേർത്തു താരാട്ടുവാൻ അറിയായ്കിൽ (എല്ലാ മുളംതണ്ടും..) സ്വപ്നത്തിൽ കണ്ണനെ കാണാതെ ആരാരും രുഗ്മിണിയാവുകയില്ല (2) എപ്പോഴുമെപ്പൊഴും പാടാതിരുന്നാൽ ഞാൻ ഭക്തനാം പൂന്താനമല്ല ഞാനിപ്പൊഴും ഞാനാവുകില്ല (എല്ലാ മുളംതണ്ടും..) | |