അനർഘ മുത്തുമാല ഏടുത്തു കെട്ടി
മാപ്പിളപ്പാട്ടുകള്‍ [ പീര്‍ മുഹമ്മദ്‌ ]
Anarga Muthumaala Eduthu Ketti (Mappila Paattuakal (Peer Muhammad))
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനപരമ്പരാഗതം
ഗായകര്‍പീർ മുഹമ്മദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:39.
 
അനർഘ മുത്തുമാല എടുത്തു കെട്ടി
മാണിക്ക്യപതക്കങ്ങൾ അണിഞ്ഞ കുട്ടി
വൈരക്കൽ മോതിരത്താൽ വിരലുകൾ മിന്നി
തങ്കത്താൽ പണി തീർത്ത വള കിലുങ്ങി
(അനർഘ....)

മുല്ലപ്പൂമാല്യം ചൂടിയ മണവാളനേ
മൊഞ്ചേറും പുഞ്ചിരി തൂകും പുതുമാരനെ
കാത്തു കാത്തിരുന്നെന്റെ കാൽ തരിച്ചല്ലോ
സംസാരം കേൾക്കാനെന്റെ മനസ്സു കൊതിച്ചല്ലോ
(അനർഘ....)

അമ്പിളി ആകാശത്തിൽ തിളങ്ങുന്നുണ്ടേ
ഇരുളിന്റെ മൂടുപടം മാറ്റിടുന്നുണ്ടേ
മധുവിധുരാത്രിയതിൽ ആനന്ദം പകരാൻ
നാഥന്റെ വരവും കാത്ത് ഇരിക്കുന്നല്ലോ
(അനർഘ....)

പഞ്ചമരാഗം പാടും കിളിയുടെ
അഞ്ജിത കളകള നാദത്തോടേ
നെഞ്ചകമുരുകും സഞ്ചിതമോടെ (2)
അന്തികത്തിലണയൂ നീ സുന്ദരാംഗീ
സ്വർഗ്ഗീയ സുഖം കൊള്ളാൻ വരൂ സഖീ നീ (2)
മലരിൻ മധുരിമയുലയും മോടി
നിറമൊടു രാഗാസുഷമയിലാടി
സുമധുര യൗവനഗീതികൾ പാടി (2)
മണിയറക്കട്ടിലെന്തേ കുലുങ്ങിടുന്നേ
മണവാട്ടി കണ്ണും ചിമ്മി നാണം കൊള്ളുന്നു (2)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts