കണ്ടു കൊതി തീർന്നില്ലല്ലോ
തിരുവാഭരണം 6
Kandu Kothi Theernnillallo (Thiruvabharanam - VI)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 26 2023 16:53:51.
 കണ്ടു കൊതി തീർന്നില്ലയ്യ
തൊഴുതു മതിയായില്ലയ്യ
വീണ്ടുമൊരു ജന്മം മണ്ണിൽ തന്നിടുമോ
അന്നും..സ്വാമി പാദ ദാസനാകാൻ വരം ഏകുമോ

ചിന്മുദ്ര ചൂടും ദേവാ
ചിത്തരംഗം എന്നും നിന്റെ
തത്വമസ്സി കോവിലായി മാറീടണേ (2)
ഭവാൻ ...ഇഷ്ടവരദായകനായ് വാഴേണമേ (കണ്ടു കൊതി തീർന്നില്ലയ്യ)

മണ്ഡലങ്ങൾ തോറും ഞങ്ങൾ...
വ്രതമെടുത്തു മുന്നിൽ എത്താൻ
പ്രാർത്ഥനകൾ കരുണയോടെ കൈകൊള്ളണേ(2)
ഭക്‌തർ ...കാമനകൾ സാർത്ഥകമായ് തീരേണമേ (കണ്ടു കൊതി തീർന്നില്ലയ്യ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts