കാമധേനു പാൽ ചുരത്തുമ്പോൾ
ഓം ഹരിശ്രീ ഗണപതയേ നമഃ
Kamadhenu Paal Churathumbol (Om Harisree Ganapathaye Nama)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:22:54.
കാമധേനു പാൽ ചുരത്തുമ്പോൾ
കാഞ്ചന ഗണപതിയ്ക്കഭിഷേകം (2)
പൌർണമിചന്ദ്രിക പാത്രം നിറയ്ക്കുമ്പോൾ
പമ്പ ഗണപതിയ്ക്കഭിഷേകം (2)
(കാമധേനു...)

അരിയിട്ടു വാഴ്ച്ചയ്ക്കു കണയന്നൂർ ഗണപതി
അകമഴിഞ്ഞവസരം നൽകേണം (2)
ഇടയാറ്റുകാവിലെ ഉണ്ണിഗണേശ്വരൻ
ഇടറാതെ വിഘ്നങ്ങൾ തീർക്കേണം (2)
ഇടറാതെ വിഘ്നങ്ങൾ തീർക്കേണം...
(കാമധേനു...)

കക്കാട്ടെ ഗുണനിധി വന്നെന്റെ ദുഃഖങ്ങൾ
മുക്കാലും തീർത്തു തുണയ്ക്കേണം (2)
മായകൾ മനസ്സിൽ കളങ്കം വരുത്താതെ
മള്ളിയൂർ ഗണപതി കാക്കേണം (2)
മള്ളിയൂർ ഗണപതി കാക്കേണം...

കാമധേനു പാൽ ചുരത്തുമ്പോൾ
കാഞ്ചന ഗണപതിയ്ക്കഭിഷേകം
പൌർണമിചന്ദ്രിക പാത്രം നിറയ്ക്കുമ്പോൾ
പമ്പ ഗണപതിയ്ക്കഭിഷേകം
കാമധേനു പാൽ ചുരത്തുമ്പോൾ
കാഞ്ചന ഗണപതിയ്ക്കഭിഷേകം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts