ശാന്തിയേകുവാന്‍ ജീവ
സ്നേഹപ്രകാശം
Shanthiyekuvan Jeeva (Sneha prakasham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനഫാദർ തദേവൂസ് അരവിന്ദത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 20 2012 05:31:56.




ശാന്തിയേകുവാന്‍ ജീവജലവുമായ്
ഇടയനായ ഞാന്‍ തേടിവന്നിതാ
എന്റെ ജീവനില്‍ പങ്കു ചേർ‌ത്തിടാം
ആനന്ദം പകര്‍ന്നിടാം
ആത്മാവിൽ നിറഞ്ഞിടാം....

കാല്‍വരിക്കുന്നിന്മേലെന്‍ ജീവിതം
സമര്‍പ്പിച്ചു യാഗമായ്
ഈ പ്രപഞ്ചമുയർ‌ത്തെണീക്കുവാന്‍
മരണവേദന...സഹിച്ചു ഞാനിതാ...
മഹിമയേകിടും കുരിശിന്മേലിതാ
നിനക്കായ് ബലിയേകി നീ അറിയുക...
ശാന്തിയേകുവാന്‍ ജീവജലവുമായ്
ഇടയനായ ഞാന്‍ തേടിവന്നിതാ....

ഞാന്‍ തരും ഹൃദ്യമായ ശാന്തിയില്‍
നിലനിന്നു നീയെന്നും
എന്‍ പ്രകാശ കിരണമാകുവിന്‍....
(ഞാന്‍ തരും....)
അടഞ്ഞ മനസ്സുകള്‍ തുറന്നു ഭൂവിതില്‍
അകന്ന കണ്ണികള്‍ ഇണക്കിച്ചേര്‍ക്കുവാന്‍
വിലയായി സ്വയമേകി നീ പോവുക....
ശാന്തിയേകുവാന്‍ ജീവജലവുമായ്
ഇടയനായ ഞാന്‍ തേടിവന്നിതാ
എന്റെ ജീവനില്‍ പങ്കു ചേർ‌ത്തിടാം
ആനന്ദം പകര്‍ന്നിടാം
ആത്മാവിൽ നിറഞ്ഞിടാം....


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts