രാധയറിയും ഗാഥയറിയും
ഓടക്കുഴല്‍
Radhayariyum Gaathayariyum (Odakkuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2012 04:30:38.
 
രാധയറിയും ഗാഥയറിയും
രാമഴക്കാലത്തെ പ്രണയം
ആകെ നനയും
അരുതെന്നു പറയും
അങ്ങനെ നേരം പുലരും
(രാധയറിയും )

അമ്പാടിയിലെ പകലുകള്‍ക്കെല്ലാം
അര്‍ത്ഥനിമീലിതമിഴികള്‍
രാവുറങ്ങാത്തൊരു രാവുകളെല്ലാം
ഗോപികമാരുടെ സഖികള്‍
അവരുടെ കുങ്കുമക്കുറിയണിഞ്ഞാലേ
ഭഗവാനു സുഖമാകൂ
ഗുരുവായൂരഭിഷേകം ശരിയാകൂ
(രാധയറിയും )

വാകച്ചാര്‍ത്തും വാസനപ്പുകയും
വര്‍ണ്ണമയില്‍പ്പീലിയഴകും
കോലക്കുഴലും ഗോപിക്കുറിയും
കാര്‍മുകില്‍വര്‍ണ്ണനെ അറിയും
അവരൊക്കെയോരോ കഥ പറഞ്ഞാലേ
ഭഗവാനും ചിരി തൂകൂ
ജയദേവക്കവിതയ്ക്കും മതിയാകൂ
(രാധയറിയും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts