ഒരു മുളംതണ്ടു് മലരിളം ചുണ്ടു്
ഓടക്കുഴല്‍
Oru Mulamthandu Malarilam Chundu (Odakkuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംദേശ്‌
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2012 04:28:48.
 

ഒരു മുളംതണ്ടു്
മലരിളം ചുണ്ടു്
അതിലൊരു പാല്‍ക്കടലുണ്ടു്
(ഒരു മുളംതണ്ടു് )
പാഴു്മുളം തണ്ടിനെ ഓടക്കുഴലാക്കി
ഓടക്കുഴലാക്കി പാടും പരബ്രഹ്മമുണ്ടു്
അവനെന്റെ പാട്ടിനും കുഴലൂതുന്നുണ്ടു്
(ഒരു മുളംതണ്ടു് )

ഒരു പിടി മണ്ണു്
ഒരു കുഞ്ഞു വായു്
അതിലുണ്ടു് മംഗളവിണ്ണു്
(ഒരു പിടി )
പതിനാലു് ലോകവും വായിലൊതുക്കുന്ന
പയ്യനെന്‍ വീട്ടിലുമുണ്ടു് - അവനെന്റെ
പൈയ്ക്കളേ മേയ്ക്കുന്നുമുണ്ടു്
(ഒരു മുളംതണ്ടു് )

നറുവെണ്ണയുണ്ടു്
മയില്‍പ്പീലിയുണ്ടു്
വനമാല മാറിലുമുണ്ടു്
(നറുവെണ്ണയുണ്ടു് )
പീതാംബരമുണ്ടു്
ഗോപിക്കുറിയുണ്ടു്
ഓരോ പഴി കേള്‍ക്കുന്നുണ്ടു് - അവനെന്റെ
പേരിലും കളിയാടുന്നുണ്ടു്
(ഒരു മുളംതണ്ടു് )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts