ലോകത്രയത്തിനു
ഭഗവതി വന്ദനം
Lokathrayathinu (Bhagavathi Vandhanam)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനപെരിങ്ങോട്ടുകുറിശ്ശി എസ്.ജയകൃഷ്ണൻ
ഗായകര്‍എസ് ജാനകി
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:14.

ലോകത്രയത്തിനു ഏകാശ്രയം
മുക്തി സ്വരൂപിണിയാം മുല്ലയ്ക്കല്‍ ഭഗവതി

വിഷ്ണുവിലാസിനി വിശ്വവിമോഹിനി
വിദ്യാസ്വരൂപിണി വിസ്തലരൂപിണി
മുല്ലപ്പൂ വാരിച്ചൂടി മുല്ലയ്ക്കല്‍ പൊലിമ പാടി
നില്പൂ ഞാന്‍ നിന്‍ തിരുനടയില്‍
നിര്‍മല ഭക്ത സുധാമയിയായ്.

ലോകത്രയത്തിനു ഏകാശ്രയം
മുക്തി സ്വരൂപിണിയാം മുല്ലയ്ക്കല്‍ ഭഗവതി

ദീപാരാധന വേളയില്‍ ഇന്ദ്രിയങ്ങള്‍
ജപതുളസീദളമായ് ചുറ്റും ജന്ഗ്കാവലിയായ്
അത്താഴപൂജാനേരം അടിയനവില്‍പ്പോതിയായ് മാറി
വിശ്വമാതോതയമായി .....

ലോകത്രയത്തിനു ഏകാശ്രയം
മുക്തി സ്വരൂപിണിയാം മുല്ലയ്ക്കല്‍ ഭഗവതി

ത്രികാല പൂജയും കഴിഞ്ഞപ്പോള്‍ തിരുനടയ്ക്കല്‍ വീണ്
നല്പ്പൂജാമലരായ് പാപങ്ങള്‍.
എല്ലാം മുല്ലയ്ക്കല്‍ ദേവി തന്‍ ലീലയല്ലോ
തലപ്പാദഭക്തി വരുത്തീടാനുള്ള സൂത്രമല്ലോ.

ലോകത്രയത്തിനു ഏകാശ്രയം
മുക്തി സ്വരൂപിണിയാം മുല്ലയ്ക്കല്‍ ഭഗവതി

വിഷ്ണുവിലാസിനി വിശ്വവിമോഹിനി
വിദ്യാസ്വരൂപിണി വിസ്തലരൂപിണി
മുല്ലപ്പൂ വാരിച്ചൂടി മുല്ലയ്ക്കല്‍ പൊലിമ പാടി
നില്പൂ ഞാന്‍ നിന്‍ തിരുനടയില്‍
നിര്‍മല ഭക്ത സുധാമയിയായ്.

ലോകത്രയത്തിനു ഏകാശ്രയം
മുക്തി സ്വരൂപിണിയാം മുല്ലയ്ക്കല്‍ ഭഗവതി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts