കുംഭത്തിലെ രാപക്ഷ
ഓം നമഃ ശിവായ വോ 1
Kumbathile Raapaksha (Om Namashivaaya Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംസുരേഷ് മേനോന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: March 02 2022 08:21:05.
 
കുംഭത്തിലെ രാപക്ഷ ചതുർദശ്ശിയുടെ നാളിൽ
ഉപവാസവുമോടോട്ടുമുറങ്ങാതൊരു രാവിൽ
ചുണ്ടിൽ ശിവനാമങ്ങൾ പിരിയാതുണ്ടെങ്കിൽ
ഉണ്ടാകും സുഖമെല്ലാം നൽകാൻ ശിവരാത്രി

ഹാലാഹലമുണ്ടായൊരു പാലാഴിക്കഥയിൽ
മോഹാലാസ്യം കൊള്ളും ശിവനിദ്രയിലെല്ലാം
ശ്രീ പാർവ്വതിയോടൊപ്പം വ്രതമോടെയിരുന്നാൽ
ശ്രീയെല്ലാം ഉണരും ഇത് ഭഗവൽ ശിവരാത്രി

ഹര ശങ്കര ശിവ ശങ്കര ദുരിതം കള ശിവനെ
ശിവപാദമോടണയാനൊരു വഴി തേടുക മനമേ

പെരിയാറൊഴുകീടുന്നൊരാലുവയുടെ കരയിൽ
എള്ളും പൂവും നീരും ചന്ദനവും നൽകി
ശ്രീരാമനുമൊപ്പം പിതൃതർപ്പണവും ചെയ്‌താൽ
ശ്രീശങ്കര ലോകം വരമാക്കും ശിവരാത്രി

ഹര ശങ്കര ശിവ ശങ്കര ദുരിതം കള ശിവനെ
ശിവപാദമോടണയാനൊരു വഴി തേടുക മനമേ

കുംഭത്തിലെ രാപക്ഷ ചതുർദശ്ശിയുടെ നാളിൽ
ഉപവാസവുമോടോട്ടുമുറങ്ങാതൊരു രാവിൽ
ചുണ്ടിൽ ശിവനാമങ്ങൾ പിരിയാതുണ്ടെങ്കിൽ
ഉണ്ടാകും സുഖമെല്ലാം നൽകാൻ ശിവരാത്രി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts