മേൽക്കാവിലും
നവമാലികാർച്ചന
Melkkaavilum (Navamaalikarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംനടേശ്‌ ശങ്കര്‍
ഗാനരചനരവീന്ദ്രൻ അങ്ങാടിപ്പുറം
ഗായകര്‍മഞ്ജരി
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: September 04 2012 00:49:08.
 
മേല്‍ക്കാവിലും കീഴ്ക്കാവിലും വാഴും
ചോറ്റാനിക്കരയമ്മേ ദേവി
(മേല്‍ക്കാവിലും )
മഞ്ജാംബികേ നിന്റെ തിരുനെറ്റിയില്‍ ഞാനൊ -
രഞ്ജനക്കുറിയായിയെങ്കില്‍
എന്നെ നീ അകതാരില്‍ ചേര്‍ത്തു വച്ചെങ്കില്‍
(മേല്‍ക്കാവിലും )

ശ്രീകോവിലില്‍ പൊന്നുഷസ്സില്‍ സരസ്വതിയായു്
സ്വരരാഗസുധയേകി അമര്‍ന്നിടുമ്പോള്‍
(ശ്രീകോവിലില്‍ )
വരവര്‍ണ്ണിനി സ്വരരാഗിണി
നവപുഷ്പമാല്യങ്ങള്‍ അണിയിക്കാം ഞാന്‍
(ശ്രീകോവിലില്‍ )

മനസ്സിലെ ബാധകള്‍ ഒഴിക്കുന്ന ഭഗവതി
മാനസം നൈര്‍മ്മല്യമാക്കുന്ന ദേവി
(മനസ്സിലെ )
ഉച്ചയ്ക്കു് നീ ഭദ്രകാളി
സന്ധ്യയ്ക്കു് വരദാനമേകുന്ന പാര്‍വ്വതി
(ഉച്ചയ്ക്കു് )
അമ്മേ നാരായണ ദേവി നാരായണ
ചോറ്റാനിക്കര വാഴും അമ്മേ നാരായണ
(അമ്മേ )
അമ്മേ നാരായണ (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts