ആടി മാസത്തിൽ
ശരണ കീർത്തനം
Aadi Maasathil (Sharana Keerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകെ രാഘവന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംസാരമതി
ഗാനത്തിന്റെ വരികള്‍
Last Modified: June 14 2021 04:40:34.
ആടി മാസത്തില്‍ അമാവാസി രാത്രിയില്‍
കോടി സൂര്യന്മാരുദിച്ച പോലെ
കാടുകള്‍ക്കപ്പുറം കരിമലയ്ക്കപ്പുറം
കാണുന്നു ഭഗവാന്‍റെ പൊന്നമ്പലം...
കലിയുഗ വരദന്‍റെ പൊന്നമ്പലം...

അയ്യപ്പാ.. സ്വാമി അയ്യപ്പാ..
സ്വാമി അയ്യപ്പാ...
സ്വാമി അയ്യപ്പാ....

ഇമ്പം തുളുമ്പുന്ന പമ്പയില്‍ നീരാടി
തുമ്പങ്ങള്‍ പോക്കി തൊഴുന്ന നമ്മള്‍
മറ്റൊരു ജന്മത്തിലുണരുന്നൂ
മണികണ്ഠ ഹൃദയത്തിലുണരുന്നൂ..

അയ്യപ്പാ.. സ്വാമി അയ്യപ്പാ...
സ്വാമി അയ്യപ്പാ...
സ്വാമി അയ്യപ്പാ....

ശംഖില്‍ നിന്നൊഴുകുന്ന തീര്‍ത്ഥജലം പോലെ
കണ്‍കളില്‍ അഴുതയുമായി നമ്മള്‍
കര്‍പ്പൂര ശിലകളായിയുരുകുന്നൂ...
കണ്‍കണ്ട ജ്യോതിസ്സിലലിയുന്നൂ....

അയ്യപ്പാ.. സ്വാമി അയ്യപ്പാ..
സ്വാമി അയ്യപ്പാ...
സ്വാമി അയ്യപ്പാ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts