അമ്പിളി പൊൻ‌കല
ഭക്തിഗാനാർച്ചന
Ambili Ponkala (Bhakti Gaanaarchana)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനകെ ജി മേനോന്‍
ഗായകര്‍പി ലീല
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: April 07 2012 13:17:21.
 
അമ്പിളിപ്പൊന്‍കല ചൂടിയൊരീശന്റെ
അമ്പലം കണ്ടു ഞാന്‍ കൈ തൊഴുന്നേന്‍
(അമ്പിളി )
നിത്യവും പൂക്കുന്ന കണിക്കൊന്ന തന്നുടെ
മുറ്റത്തെ ദേവനെ കൈ തൊഴുന്നേന്‍
(നിത്യവും )

(അമ്പിളി )

മാമക ജീവിതം നിന്‍ കൊന്നപ്പൂവാക്കി
മാറ്റുന്നേ നിന്‍ മലര്‍ത്തോപ്പിലെന്നും
(മാമക )
ആത്മാവിലാത്മാവു ശ്രീമഹാദേവന്റെ
ദര്‍ശന സിദ്ധിക്കായി കൈ തൊഴുന്നേന്‍
(ആത്മാവിലാത്മാവു )

(അമ്പിളി )

നിന്നെ ഉണര്‍ത്തുവാന്‍ ഞാനെന്റെ ശംഖുമായി
പള്ളിയറ മുന്നില്‍ നില്‍പ്പിതീശാ
(നിന്നെ )
ശങ്കരനാദത്തിന്‍ ശംഖൊലിയില്‍ എന്റെ
തിരുവഞ്ചിക്കുളത്തപ്പാ നീ ഉണരൂ
(ശങ്കരനാദത്തിന്‍ )

(അമ്പിളി )

ഓം നമഃശിവായ (6)
ഓം നമഃശിവായ ശിവായ നമഃ ഓം (4)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts