ഓണക്കോടിയുടുത്തു
മധുരഗീതങ്ങൾ Vol I
Onakkodiyuduthu (Madhura Geethangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2012 10:04:05.




ഓണക്കോടിയുടുത്തു മാനം
മേഘക്കസവാലേ .... വെണ്‍-
മേഘക്കസവാലേ (ഓണക്കോടി)
മഴവില്ലിന്‍ മലര്‍ മുടിയില്‍ ചൂടി
മധുഹാസം തൂകി....അവള്‍
മധുഹാസം തൂകി

കര്‍ക്കിടകത്തിന്‍ കറുത്ത ചേലകള്‍
വലിച്ചെറിഞ്ഞല്ലോ..... മാനം
വലിച്ചെറിഞ്ഞല്ലോ (കര്‍ക്കിടകത്തിന്‍)
കടലിന്‍ മോഹം തണുത്ത കരിമുകില്‍
വിളര്‍ത്തു മാഞ്ഞല്ലോ..... കാറ്റില്‍
വിളര്‍ത്തു മാഞ്ഞല്ലോ (ഓണക്കോടി)

കന്നിക്കൊയ്ത്തിനു കാത്തിരിക്കും
പാടം ഉണര്‍ന്നല്ലോ.... നെല്ലിന്‍
പാടം ഉണര്‍ന്നല്ലോ (കന്നി)
മണ്ണിന്‍ മനസ്സില്‍ വിടര്‍ന്ന കതിരുകള്‍
ചിരിച്ചു നിന്നല്ലോ.....കനകം
കൊരുത്തു തന്നല്ലോ (ഓണക്കോടി)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts