വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | ഉമ്പായി |
ഗാനരചന | വേണു വി ദേശം |
ഗായകര്‍ | ഉമ്പായി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:57.
പാതിരാവിൻ പാഴ്നിഴലിൽ പാടുവാനായ് ഞാനിരിപ്പൂ (2) തളിരണിഞ്ഞു നിൽക്കയാണെൻ സ്മരണകളിൽ വേദനകൾ (പാതിരാവിൻ..) വിരികയാണെന്നുള്ളിലാകെ തരളമേതോ കല്പനകൾ (2) അതു പകരുവാനാവുകില്ലെൻ ഗസലിൻ നേർത്ത തന്ത്രികളിൽ (പാതിരാവിൻ..) കൂതലിച്ച നോവുകളിൽ വേനലാർത്തു പെയ്തിടുമ്പോൾ (2) താന്തമാമെൻ മാനസത്തിൻ കൂരിരുളിൽ തേങ്ങലുകൾ (പാതിരാവിൻ..) അന്നു നമ്മൾ വാടികയിൽ അന്തി പൂത്ത മഞ്ജിമയിൽ (2) നിന്നു നെയ്ത വെൺകിനാക്കൾ ഇന്നതെങ്ങോ മാഞ്ഞു പോയ് (പാതിരാവിൻ..) | |