പൊന്നും തേനും
മധുരം മലയാളം (ചിൽഡ്രൻസ് സോങ്സ്)
Ponnum Thenum (Madhuram Malayalam (Children Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംവി കെ ശശിധരൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:53.
പൊന്നും തേനും ചാലിച്ചു നല്‍കി
അമ്മതന്‍ പൂവിരല്‍
കൊഞ്ചലില്‍ വാങ്ങ്മയം തൂവിയെന്‍ നാവില്‍
അമ്മിഞ്ഞ പാല്‍ മധുരം
പെറ്റമ്മയോടൊപ്പം പോറ്റുന്നിതെന്നെ
അമ്മ മലയാളം

മാവേലിപ്പാട്ടിന്റെ താളത്തിലാടുന്നു
മംഗല്ല്യചിങ്ങക്കതിര്‍
ദാനത്തിനില്ലെന്നും തോല്‍വിയെന്നോതുന്നു
ഓണനിലാവൊളികള്‍
സന്ധ്യാ പ്രണാമത്തില്‍ സര്‍വ്വരുമൊന്നെന്നു
വള്ളത്തോള്‍ പാട്ടലകള്‍
ആടുന്ന പോന്മയില്‍പ്പീലിയില്‍ വായിക്കാം
അത്ഭുത സന്ദേശങ്ങള്‍

ശാരിക പാടിയ ശീലില്‍ തുളുമ്പുന്നു
ആയിരം സങ്കല്പപങ്ങള്‍
ആതിഥ്യഭാവന നൌകകള്‍ ചാഞ്ചാടും
അറബിക്കടല്‍ത്തിരകള്‍
അയ്യനും വാവരും ചേരുന്ന ഗാഥയില്‍
അലിയുന്നിതുത്തരങ്ങള്‍
വീശുന്ന തെന്നലില്‍ വീഴുന്ന പൂക്കളില്‍
ആശാന്റെ ദര്‍ശനങ്ങല്‍


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts