രാധ മാധവ
മീരാപ്രഭു (കൃഷ്ണ ഭജൻസ്)
Radha madhava (Meeraprabhu (Krishna Bhajans))
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംപ്രേംകുമാര്‍ മുംബൈ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 22 2012 16:50:55.
 
രാധാമാധവകൃഷ്ണാ ഗിരിധരഗോപകുമാരാ (2)
നാരായണജയ (3) നാരായണ
എന്‍ നരകഭയത്തിന്നു വിരാമം
ഹരേമുകുന്ദാ ഹരേമുകുന്ദാ
ഹരേ ഹരേ ഹരേ മുകുന്ദാ
(ഹരേമുകുന്ദാ )
രാധാമാധവകൃഷ്ണാ ഗിരിധരഗോപകുമാരാ

കാട്ടില്‍ കാലികളെ മേയ്ച്ചു നടന്നു
കോലക്കുഴലില്‍ രാഗമുതിര്‍ത്തു
(കാട്ടില്‍ )
പ്രിയസഖി രാധയെ പ്രണയിനിയാക്കിയും (2)
യമുനയിലോളമായി വാ വാ
(ഹരേമുകുന്ദാ )
രാധാമാധവകൃഷ്ണാ ഗിരിധരഗോപകുമാരാ

രാവില്‍ താരകളെ താഴെ വിളിച്ചു
വൃന്ദാവനത്തില്‍ ഓടിക്കളിച്ചു
(രാവില്‍ )
മധുമൊഴി മീരയെ മദഭരയാക്കിയും (2)
മധുമയചന്ദ്രനായി വാ വാ
(ഹരേമുകുന്ദാ )
രാധാമാധവകൃഷ്ണാ ഗിരിധരഗോപകുമാരാ (2)
(നാരായണ ജയ )
(ഹരേമുകുന്ദാ ) (4)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts