ആത്മ സ്വരൂപാ
സ്നേഹ ദീപിക
Aathma swaroopaa (Sneha deepika)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംജോണ്‍സണ്‍
ഗാനരചനഫാ. ജോൺ കൊച്ചുതുണ്ടിയിൽ
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 10 2024 14:42:26.


ആത്മസ്വരൂപാ
ആ ... ആ ... ആ ..
ആനന്ദരൂപാ
ആ ... ആ ... ആ ..
ആത്മസ്വരൂപാ ആനന്ദരൂപാ
ആശ്വാസമേകുവാൻ നീ വരിക
ആകാശ വീഥികൾ ചായിച്ചറിങ്ങി
ആത്മാവിൻ വേദിയിൽ വാണരുൾക
ആത്മസ്വരൂപാ ആനന്ദരൂപാ
ആശ്വാസമേകുവാൻ നീ വരിക

അഴലുകളെല്ലാം അകറ്റീ ഞങ്ങളെ
അകതാരു ശുദ്ധമായ് തീർത്തിടേണേ

അഴലുകളെല്ലാം അകറ്റീ ഞങ്ങളെ
അകതാരു ശുദ്ധമായ് തീർത്തിടേണേ
അനുപമ സ്നേഹത്തിൻ
ഈരടി പാടുവാൻ
അവികല നാഥാ വരമരുൾക
നാഥാ വരമരുൾക
(ആത്മസ്വരൂപാ ...)

ആശകളെല്ലാം നിറഞ്ഞൊരീ ജീവിതം
അടിയങ്ങൾ കാഴ്ചയായ് നൽകിടുന്നു

ആശകളെല്ലാം നിറഞ്ഞൊരീ ജീവിതം
അടിയങ്ങൾ കാഴ്ചയായ് നൽകിടുന്നു
ആനന്ദരാഗമായ് അങ്ങിൽ ലയിക്കുവാൻ
ആദിസ്വരൂപാ കൃപയരുൾക
നാഥാ കൃപയരുൾക
(ആത്മസ്വരൂപാ ...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts