ദിവ്യസ്നേഹത്തിൻ
സ്നേഹ സങ്കീർത്തനം
Divya Snehathil (Sneha sankeerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനകെ.ടി.ജോസഫ്
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 29 2012 03:50:37.

ദിവ്യസ്നേഹത്തിൻ വിശുദ്ധമാം വേദിയിൽ
ജീവചൈതന്യം തുടി കൊട്ടും വേളയിൽ
കൈകൾ കൂപ്പി മിഴികളുയർത്തി
ആരാധനയ്ക്കായ് നിൽക്കുന്നു
എൻ നാഥന്റെ തിരുമുൻപിൽ
(ദിവ്യസ്നേഹത്തിൻ..)

കൂരിരുൾ മൂടിക്കിടന്നൊരെൻ ജീവിതപ്പാതയിൽ
ദീപം തെളിച്ചവനേ
നിൻ സ്നേഹ തീർത്ഥജലം നുകർന്നീടുവാൻ
യോഗ്യമാക്കീടുകെൻ ഹൃത്തടത്തെ
നൽകുക നൽവരം നാഥാ
നന്മ സമ്പൂർണ്ണനാം സർവേശ്വരാ
(ദിവ്യസ്നേഹത്തിൻ..)

പാപ മാലിന്യം പേറുമെൻ ഹൃദയത്തിൽ നാഥാ
സ്നേഹം പകർന്നീടണേ
എന്നന്തരാത്മാവിൽ ചൈതന്യ രൂപമായ്
വാഴണമെന്നുമെൻ ആത്മനാഥാ
നൽകുക നൽവരം നാഥാ
നന്മ സമ്പൂർണ്ണനാം സർവേശ്വരാ
(ദിവ്യസ്നേഹത്തിൻ..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts