തീ അലകളാല്‍
അലകൾക്ക്
Thee alakalaal (Alakalkku)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഷഹബാസ് അമൻ
ഗാനരചനഡി വിനയചന്ദ്രന്‍
ഗായകര്‍ഷഹബാസ് അമൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:40.

തീയലകളാൽ കോളു കൊള്ളുന്നിതാ
ജീവിതം ദയാഹീനം ദിനം ദിനം
(തീയലകളാൽ..)

നീ തുഴയുക സ്വപ്നമേ (2)
പിന്നെയും നീറുമാത്മദാഹങ്ങളാൽ
നീറുമാത്മദാഹങ്ങളാൽ..
മുന്നോട്ട് മുന്നോട്ട്...മുന്നോട്ട്
(തീയലകളാൽ..)

ഏറെ ദൂരെയാണക്കരെയക്കര (2)
നീ ഹൃദയമേ (2)
പാട്ടൊന്നു പാടുക
തീരമായീ നരകതരംഗിത വേദനകളെ
പിന്നിട്ട് പോവുക
തീരമായീ നരകതരംഗിത വേദനകളെ
പിന്നിട്ട് പോവുക..
പോവുക പോവുക..
തീയലകളാൽ..

എന്റെ ജീവൻ കിനാവും പ്രണയവും (2)
ഉണ്ടവിടൊരു പൂമരച്ചോട്ടിലായ്
എന്റെ ജീവൻ കിനാവും പ്രണയവും
ഉണ്ടവിടൊരു പൂമരച്ചോട്ടിലായ്
ആ മധുരാനുരാഗത്തെയൊന്നു ഞാൻ (2)
തീരമെത്തി തിരകളായ് പുല്കട്ടെ
പുല്കട്ടെ പുല്കട്ടെ..
(തീയലകളാൽ...)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts