യദുകുല കാംബോജി
പഞ്ചാമൃതം 2
Yadukulakhambhoji (Panchaamrutham (II))
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംകേദാരഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: January 25 2021 10:03:21.
യദുകുലകാംബോജി രാഗമുണര്‍ത്തീ
യമുനയില്‍ ഓളത്തിന്‍ താളമുയര്‍ത്തീ
രാസലീലാ ലോലനായി ഇന്നെന്‍റെ
രാധാ മാധവാ നീ വരുമോ?
ഗുരുവായൂര്‍ ഓമന കണ്ണാ വരുമോ?

ലവംഗ ചന്ദനഗന്ധം പൊഴിയും
കദംബവനമൊരു കേളീ രംഗം
മൃദംഗ താള തരംഗത്തിലാടുക
നന്ദകുമാരാ നിന്‍ കൗമാര ലീലാ..

ഓരോ ദലമായി വിരിയുമീ രാവില്‍
ഓടിവരൂ നീ നവനീത ചോരാ...
ഗോകുലമാക്കുക ഞങ്ങടെ ഹൃദയം
ഗോപവധൂജന മാനസ ചോരാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts