ഹരിചന്ദനം
പഞ്ചാമൃതം 2
Harichandanam (Panchaamrutham (II))
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംകാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2020 10:22:47.
ഹരിചന്ദന ഗന്ധം വഴിയും
നാരായണ തീര്‍ത്ഥ കരയില്‍
പുലര്‍വേള കിളികള്‍ പാടും
ഭൂപാളത്തിന്‍ അലയൊലിയില്‍
ഗുരുവായൂരപ്പാ നിന്നെ
കണികാണാന്‍ ഓടി വരുന്നേന്‍

ശ്രീമന്നാരായണീയം ശ്രുതിമധുരം
ഊര്‍ന്നൊഴുകുമ്പോള്‍
പൂന്താനം പാടിയ വരികള്‍
പൂന്തേന്‍ കണമായി പൊഴിയുമ്പോള്‍
തിരുവാകചാര്‍ത്തു തൊഴാനായി
തിരുമുമ്പില്‍ നില്‍പ്പൂ ഞാനും

ഉദയാരുണകിരണാവലികള്‍
ഉടയാടകള്‍ ചാര്‍ത്തും നേരം
നറുപുഞ്ചിരിയോടെ പേര്‍ത്തും
തിരുമധുരം നുകരും നേരം
ചുടുമിഴിനീര്‍പൂക്കളുമായി
അടിയന്‍ നിന്‍ മുന്നില്‍ നില്‍പ്പൂ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts