അഖില ഹൃദയനാഥൻ (സുപ്രഭാതം)
മകരസംക്രമം
Akhila Hridayanadhan [Suprabhatham] (Makarasankramam)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജയ വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2012 09:05:32.
 
അഖിലഹൃദയനാഥന്‍ ചാരുരൂപന്‍
അനുപമകോമളന്‍ അഗ്നിപൂജിതേശന്‍
മുനിജനസേവിതന്‍ അയ്യനിഷ്ടദേവന്‍
ശബരിഗിരീതടവാസസുപ്രഭാതം

വിമലവിജയനാഥന്‍ വിഷ്ണുപുത്രന്‍
വിഷയവികാരവിനാശിബ്രഹ്മചാരില്‍
സകലമതാശ്രയരദ്രിവാഴും ഈശന്‍
ശബരിഗിരീതടവാസസുപ്രഭാതം

ഘനജഡമകുടേശന്‍ ശക്തിരൂപന്‍
മനസ്സിലെ ആമയമാറ്റും അംബുജാക്ഷന്‍
കലിയുഗനാഥനരണ്യവാസനയ്യന്‍
ശബരിഗിരീതടവാസസുപ്രഭാതം

നടജ‍ഡ‍പരിപാലന്‍ ആദികേശ -
സുതസുകുമാരകളേബര ദേവദേവന്‍
പരമിവനേകുസഹായമെന്നുമയ്യന്‍
ശബരിഗിരീതടവാസസുപ്രഭാതം

മണിയണിഗളരൂപന്‍ വിശ്വനാഥന്‍
മദികലധാരിസുതേശ ധര്‍മ്മശാസ്തനാഥന്‍
പടിപതിനെട്ടിനുമേലെ വാഴുമയ്യന്‍
ശബരിഗിരീതടവാസസുപ്രഭാതം

സ്തുതികളുരുവിടാം ഞാന്‍ സ്തോത്രമേകാം
ശരണസഹശ്രമുറക്കെ ജപിച്ചിടാം ഞാന്‍
പിഴകളതാകെയകറ്റി രക്ഷയേകൂ
ശബരിഗിരീതടവാസസുപ്രഭാതം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts