വഴിനീളെ ശബരീശ
മകരസംക്രമം
Vazhineele Sabareesa (Makarasankramam)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജയ വിജയ
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2012 09:03:29.
 

വഴിനീളേ ശബരീശശരണങ്ങള്‍ പാടി
വനവീഥി താണ്ടി വരവായി ദേവാ
(വഴിനീളേ )
അന്നദാനപ്രഭു സന്നിധാനമണയുമ്പോഴെന്റെ ദുരിതങ്ങളേ
കാലകാലം ഹരിനന്ദന തിരുകടാക്ഷമേകി അകറ്റേണമേ
(വഴിനീളേ )

തിരുമുഖത്തൊഴുകുന്ന കൃപയാണു മോക്ഷം
തിരുപാദമുതിരുന്ന പൊടിയാണു ജന്മം
(തിരുഖത്തൊഴുകുന്ന )
കലിയുഗനാഥന്റെ കനിവാണു ഞാന്‍ (2)
ദിനംപ്രതി തുടരുന്ന വ്രതവേളകള്‍
ശ്രീശബരീശാ ദീനദയാലോ (2)
(വഴിനീളേ )

തിരുവടി കണികണ്ടു തൊഴുതീടുവാനായി
പതിനെട്ടുപടി താണ്ടി ജനകോടികള്‍
(തിരുവടി )
പല ദിക്കില്‍ നിന്നെത്തി ചേര്‍ന്നീടുമ്പോള്‍ (2)
അവരുടെ മിഴിനീരില്‍ അലിവേകണേ
ശ്രീശബരീശാ ദീനദയാലോ (2)
(വഴിനീളേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts