വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | കെ വി മഹാദേവന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കൃഷ്ണചന്ദ്രന് |
രാഗം | മോഹനം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 28 2023 15:26:20.
അമ്മയ്ക്ക് വേണ്ടി പുലിപ്പാലു തേടി പൊൻമകൻ നീ കാട്ടിൽ പോയി (2) മനമുടഞ്ഞ് നിൽപ്പിതാ കോടി കോടി അമ്മമാർ (2) മണികണ്ഠാ കൺമതില്ലേ... (അമ്മയ്ക്ക് വേണ്ടി...) വനസാനു അരമനവാതിൽ നിൻ മുന്നിൽ വ്യാഘ്രങ്ങൾ കൃഷ്ണമൃഗങ്ങൾ (2) വഞ്ചനക്കും ഉത്തരം പുഞ്ചിരിയെന്നോതുവാൻ (2) പുലിവാഹനനായ് മടങ്ങി നീ... (അമ്മയ്ക്ക് വേണ്ടി...) മഹിഷിയെയും മുഗ്ദ്ധയാക്കി നീ നിൻ മനസ്സാം മാളികയിൽ അമ്മയായവൾ (2) നിന്റെ പാദസേവയിൽ നെഞ്ചുരുകും ഞങ്ങളിൽ (2) നിർമ്മലനേ കനിവ് തോന്നണേ... (അമ്മയ്ക്ക് വേണ്ടി...) | |