മധുരമീനാക്ഷി
അയ്യപ്പ തീർത്ഥം
Madhurameenakshi (Ayyappa Theertham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: December 05 2020 13:53:54.
മധുര മീനാക്ഷിയോ മഞ്ജു കാമാക്ഷിയോ
മാതൃത്വ മനസ്സോ നീ
മലയുടെ മാതൃത്വ മനസ്സോ നീ
കൊല്ലൂരമ്മയോ കൊടുങ്ങല്ലൂരമ്മയോ
വല്ലഭാ ഹിതമുള്ള നീ
സ്വാമിയില്‍ വല്ലഭാ ഹിതമുള്ള നീ

മഞ്ഞള്‍ പൊടിയാടി സാന്ദ്ര ദുഃഖങ്ങളെന്‍
പഞ്ഞവും പാടും പറയുമ്പോള്‍
ഏറ്റു പറയുമ്പോള്‍
മാളികപ്പുറം മേലേ മോക്ഷത്തിന്‍ കാംക്ഷകൾ
നാളികേരങ്ങളായി ഉരുളുമ്പോള്‍
ശരണമമ്മേയെന്ന സ്വരമുയരുന്നു
ശരണമയ്യപ്പാ വിളിക്കിടയില്‍

കുങ്കുമമര്‍പ്പിച്ചു കുമ്പിട്ട ഭക്തിയെ
കാണിക്കയിട്ടിവന്‍ നില്‍ക്കുമ്പോള്‍
മുന്നില്‍ നില്‍ക്കുമ്പോള്‍
വെറ്റിലയും പട്ടും വെച്ചൊരീ കണ്ണിയേ
കറ്റകിടാവായി നീ പുല്‍കുമ്പോള്‍
ശരണമമ്മേയെന്ന സ്വരമുയരുന്നു
ശരണമയ്യപ്പാ വിളിക്കിടയില്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts