കിലുകിലുക്കാം ചെപ്പുകളേ
കതിരുകാണാക്കിളി
Kilukilukkam Cheppukale (Kathirukanakkili)
വിശദവിവരങ്ങള്‍
വര്‍ഷം 1958
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍സി ഒ ആന്റോ ,കെഇ ശ്രീധരൻ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 08 2014 05:24:10.

കിലുകിലുക്കാം ചെപ്പുകളേ കിളികളേ കിളികളേ
തുയിലുണരൂ തുയിലുണരൂ കിളികളേ കിളികളേ
പുഞ്ചവയൽ പെൺ കിടാവിന്
പൂത്തിരുന്നാളിന്നാണ്‌
നിറയം പുത്തരിനാളാണ്‌
(കിലുകിലുക്കാം..)

വിശറിപ്പനയോലക്കുടയുടെ കീഴേ
ഓലക്കുടയുടെ കീഴേ
വിരിയുന്നൊരു കൊന്നപ്പൂങ്കുല പോലെ
കൊന്നപ്പൂങ്കുല പോലെ
തുമ്പപ്പൂമാലയുമിട്ടവൾ തുമ്പി തൂള്ളും നാളാണു
നിറയം പുത്തരിനാളാണു
(കിലുകിലുക്കാം..)

ഓണവില്ലുമായ് ഓണവില്ലുമായ്
ഓടിവരാം ഞങ്ങൾ
നാടോടിപ്പാട്ടുകൾ തൻ
നറുതേൻ മൊഴി നൽകാം
മുത്തശ്ശിക്കഥകളിലെ മുത്തു തരാം ഞങ്ങൾ
പുതിയ കൊയ്ത്തുപാട്ടുകൾ തൻ
പുല്ലാങ്കുഴൽ നൽകാം
(കിലുകിലുക്കാം..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts