മതിലേഖ
മധുരഗീതങ്ങൾ Vol I
Mathilekha (Madhura Geethangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:05.


മതിലേഖ വീണ്ടും മറഞ്ഞു തോഴീ
മമ ജീവവാനം ഇരുണ്ടു തോഴീ (മതിലേഖ)
മണിവീണ വീണു തകര്‍ന്നുവല്ലോ
മലരണി സ്വപ്‌നങ്ങള്‍ മാഞ്ഞുവല്ലോ (മണിവീണ)
(മതിലേഖ)

കതിരിട്ടൊരെന്‍ പ്രേമകല്‍പ്പനകള്‍
കദനത്തിന്‍ ചൂടില്‍ കരിഞ്ഞുപോയി (കതിരിട്ടൊരെന്‍ )
കളകാഞ്ചി പാടിയ പൈങ്കിളിയും
കനകച്ചിറകറ്റു വീണുപോയി (കളകാഞ്ചി)
(മതിലേഖ)

അഴലിന്റെ നീര്‍ വിരല്‍ത്തുമ്പുകളാല്‍
അവസാനശയ്യ വിരിക്കുക നീ (അഴലിന്റെ)
അകതാരിലൂറുന്ന ഗദ്ഗദത്താല്‍
അവസാന ഗാനവും പാടുക നീ (അകതാരില്‍)
(മതിലേഖ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts