കളിയാക്കുമ്പോൾ കരയും
മധുരഗീതങ്ങൾ Vol I
Kaliyaakkumbol Karayum (Madhura Geethangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:05.
കളിയാക്കുമ്പോള്‍ കരയും പെണ്ണിന്‍
കണ്ണീര്‍ക്കവിളിലൊരുമ്മ...
കരിമുകില്‍‌വേണിയില്‍ കൈവിരല്‍ കോര്‍ത്ത്
കള്ളക്കവിളിലൊരുമ്മ (കളിയാക്കുമ്പോള്‍)

ഒത്തിരിനാളായ് ഓര്‍മ്മകള്‍ തോറും
ഒഴുകിവരുന്നൊരു ഗാനം (ഒത്തിരി)
ഒരു നിമിഷത്തില്‍ ഒഴുകുകയാണെന്‍
അധരപുടങ്ങളിലൂടെ (കളിയാക്കുമ്പോള്‍)

കരയും പെണ്ണിന്‍ കണ്‍കളിലെങ്ങനെ
കദളിപ്പൂക്കള്‍ വിരിഞ്ഞു (കരയും)
കള്ളിപ്പെണ്ണേ നിന്‍ ചുണ്ടിണയില്‍
കന്നിനിലാവു പറന്നു (കളിയാക്കുമ്പോള്‍)


Kaliyakkumbol Karayum Pennin
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts