മഹിഷിമർദ്ദനനേ അയ്യപ്പാ
അയ്യപ്പ ഗാനങ്ങൾ വാല്യം VIII
Mahishi Mardanane Ayyappa (Ayyappa Gaanangal Vol VIII)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:05.

അയ്യപ്പതിന്തകത്തോം തോം തോം തോം സ്വാമിതിന്തകത്തോം
സ്വാമിതിന്തകത്തോം തോം തോം തോം അയ്യപ്പതിന്തകത്തോം
തിന്തക തിന്തക തിന്തക തിന്തക തോം തോം തോം തോം
തിന്തക തിന്തക തിന്തക തിന്തക തോം തോം തോം തോം

മഹിഷീമര്‍ദ്ദനനേ അയ്യപ്പനേ
മനസ്സില്‍ ധ്യാനിച്ചു് ആരാധിച്ചു്
അമ്പലപ്പുഴസംഘവും ആലങ്ങാട്ടുസംഘവും
പമ്പ കൊട്ടി പാണി കൊട്ടി പേട്ട കെട്ടി
(അയ്യപ്പ...)

വാവരുപള്ളിയില്‍ കാണിക്കയിട്ടു
വാവരുസ്വാമിയെ കൂട്ടിനെടുത്തു
അമ്പലപ്പുഴകൃഷ്ണനെ സാക്ഷി നിറുത്തി - സംഘം
ചെമ്പരുന്തിനെ കണ്ടപ്പോള്‍ തുള്ളല്‍ തുടങ്ങി...
(അയ്യപ്പ...)

സ്വാമിയേ അയ്യപ്പോ
അയ്യപ്പോ സ്വാമിയേ
സ്വാമിപാദം അയ്യപ്പപാദം
അയ്യപ്പപാദം സ്വാമിപാദം
കല്ലും മുള്ളും കാലുക്ക് മെത്ത
ഭഗവാനേ ഭഗവതിയേ
നെയ്യഭിഷേകം സ്വാമിക്ക്
കര്‍പ്പൂരദീപം സ്വാമിക്ക്

അച്ഛനാം പരമശിവന്‍ കണ്ണു തുറക്കേ
ഉച്ചയ്ക്കു നക്ഷത്രം വാനിലുദിയ്ക്കേ
അയ്യപ്പസ്വാമിയെ അനുചരനാക്കി - പിന്നെ
ആലങ്ങാട്ടുസംഘവും ആടിനീങ്ങി...
(അയ്യപ്പ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts