വീണക്കമ്പി
അൾത്താര
Veenakkambi (Althara)
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍സി ഒ ആന്റോ ,ശ്രീധരൻ ,കവിയൂർ പൊന്നമ്മ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:34.
വീണക്കമ്പി മുറുക്കി വീണ്ടുമിവിടെ-
പ്പാടാൻ വരുന്നൂ ഭവദ്ഗാനത്തിന്നമൃതം-
നുകർന്നവനിയിൽ ദേവത്വമാർന്നോരിവർ
നാനാഭാവമനോജ്ഞമാനവകഥാ-
ഖ്യാനങ്ങളിൽ തൂകി
നീയാനന്ദക്കുളിർവെണ്ണിലാവതിലുണർന്നി-
ക്കൊച്ചു രാപ്പാടികൾ

വീണക്കമ്പികൾ മീട്ടിപ്പാടുക
വീണ്ടും ഗായകരേ
ജീവിതം പോലവിരാമം ഈ
ജീവിതകഥാനുഗാനം
സ്നേഹസ്പന്ദിത ഹൃദയം ചൂടിയ
മോഹമലർക്കുലകൾ
തേൻ കിനിയട്ടെ തഴുകെത്തഴുകെ-
ത്തേങ്ങും തന്തികളിൽ
(വീണക്കമ്പികൾ...)

ആടിക്കാറിൻ കുളിരും മാധവ-
മാസപ്പൂമധുവും വേനൽക്കാറ്റിൻ
വീർപ്പും പകരൂ കാഞ്ചനതന്തികളിൽ
(വീണക്കമ്പികൾ...)

മാനും മയിലും മേയും കുടക-
പ്പാലത്തണലുകളിൽ
വിരുന്നൊരുക്കൂ പുതിയൊരു രാഗ
ശ്രുതിലയമേളത്താൽ
(വീണക്കമ്പികൾ...)




 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts