അറുമുഖനോ കാവടി
ദക്ഷിണ ഗംഗ
Arumukhano Kaavadi (Dakshina Ganga)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:28.
 
അറുമുഖനോ കാവടി മുടി മുറിച്ചു കാവടി
അറുമുഖന്റെ സോദരനാം അയ്യനെന്റെ ഇരുമുടി (2)

ഗുരുസ്വാമീ നീ ശിരസ്സിൽ വെച്ചൊരിരുമുടി
എന്റെ മനസ്സാകും കന്നിയിന്നു ചൂടും ഇരുമുടി
ഗജമുഖനായ് മുന്നിലാദ്യം ഏത്തമിട്ടൊരിരുമുടി
ഭജനയുമായ് വീടു വിട്ടു യാത്രയായൊരിരുമുടി
(അറുമുഖനോ...)

നോമ്പെടുത്തു മാലയിട്ടോരെന്റെ ഇരുമുടി
ദുഃഖ ദുരിതമാകെ മാറ്റിടുന്ന ദേവനിരുമുടി
ശങ്കരന്റെ സന്നിധിയിൽ ധാര ചെയ്തൊരിരുമുടി
മാധവന്റെ അംബലത്തിൽ വലമെടുത്തോരിരുമുടി
(അറുമുഖനോ...)

പന്തളത്ത് ബാലരൂപ ദേവനെന്റെ ഇരുമുടി
കുളത്തൂപ്പുഴയിൽ കുമാരനാകുമയ്യനിരുമുടി
ആര്യങ്കാവിലുള്ള നിന്റെ യൗവനത്തിനിരുമുടി
അച്ചൻ കോവിലിൽ ഗൃഹസ്ഥനായ സ്വാമിക്കിരുമുടി
(അറുമുഖനോ...)

സ്വാമിയേ !
സ്നേഹധാരയായ മാരി പെയ്യുമയ്യനിരുമുടി
മോഹമെന്ന മായ മാഞ്ഞു പോകുമെന്റെ ഇരുമുടി
മകരമാസ ജ്യോതി കണ്ട പുണ്യമുള്ളൊരിരുമുടി
സ്വർഗ്ഗവാതിലോ തുറന്ന സ്വാമിനാഥനിരുമുടി
(അറുമുഖനോ...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts