തങ്ക കനിയേകുന്ന
ദക്ഷിണ ഗംഗ
Thanka Kaniyekunna (Dakshina Ganga)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:27.
 
തങ്കക്കനിയേകുന്ന കതിരോനേ
ശബരീശ്വനൊരങ്കി നീ പകലോനെ
അംഗോപാംഗം പൊതിയേണേ
കളഭങ്ങൾ മൂടും തിരുമേനി
ഓം..ഓം..ഓം...
(തങ്കക്കനിയേകുന്ന...)

വൃശ്ചികരാവിൽ വിധുവിന്റെ മോഹം
ഹിമമണിമാലകളോടേ
അമ്പലമേട്ടിൻ നട മുന്നിലെത്തി
കിരണ കരങ്ങളും നീട്ടി
പാലഭിഷേകമോ പതിവായി
മണികണ്ഠനു പൗർണ്ണമി നാളിൽ
ഹരിനന്ദനാ നിന്റെ വനിയിന്നു കാറ്റത്ത്
തിര തല്ലും പാലാഴിയായി
ഹരിഭഗവാന്റെ പാലാഴിയായി
ചന്ദ്രികയുടെ സാഗരമിതിലാറാടും നേരം
മണ്ഡല ദിനശംഖലിയല കേൾക്കുന്നയ്യൻ
(തങ്കക്കനിയേകുന്ന...)

സംക്രമനാളിൽ അടിയന്റെ ചുണ്ടിൽ
ശരണ സുധാരസമോടെ
നിൻ തിരുമുന്നിൽ വിരിയുന്നു വീണ്ടും
പുതിയൊരു താമര ഞാനേ
നെയ്യഭിഷേകമോ തൊഴുതു ഞാൻ
നിറയുന്ന പൂമിഴിയോടേ
ശിവനന്ദനായെന്റെ മനസ്സിന്റെ തീരത്ത്
ഹിമഗംഗാ മാലേയമായി
ഹരനമരുന്ന കൈലാസമായി
ശങ്കരഹരി സംഗമലയമുണ്ടാകും നേരം
പാൽക്കടലല ചൊല്ലിയ കഥ ഇന്നെന്നുള്ളിൽ
(തങ്കക്കനിയേകുന്ന...)

ചന്ദ്രികയുടെ സാഗരമിതിലാറാടും നേരം
മണ്ഡല ദിനശംഖലിയല കേൾക്കുന്നയ്യൻ
ശങ്കരഹരി സംഗമലയമുണ്ടാകും നേരം
പാൽക്കടലല ചൊല്ലിയ കഥ ഇന്നെന്നുള്ളിൽ


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts