ശ്രാവണ സങ്കല്പ
പൊന്നോണ തരംഗിണി (മൂന്ന്)
Shraavana Sankalpa (Ponnona Tharangini III)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ഗാനരചനകെ ജയകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംജയന്തശ്രീ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:26.
ശ്രാവണസങ്കല്‌പതീരങ്ങളില്‍
ശാരിക പാടിയ നേരം
ഓര്‍മ്മകളില്‍ തെളിയുകയായി
പൊന്നോമനതന്‍ രൂപം
(ശ്രാവണ)

മൂവന്തിക്കാവിന്റെ സിന്ദൂരച്ചെപ്പുമായ്
മേഘമരാളങ്ങള്‍ അണയുമ്പോള്‍
ഉത്രാടം പണ്ടെപ്പോല്‍ ദൂതുപറഞ്ഞതും
കാറ്റിന്റെ കൈകളാല്‍ മുല്ലയിറുത്തതും
നിന്നെ വധുവായ് അണിയിച്ചതും
ഇന്നലെ സന്ധ്യയിലായിരുന്നു
(ശ്രാവണ)

ഇന്നെന്റെ വീണയില്‍ പിന്നെയും മോഹനം
നിന്നെത്തേടി ഉണരുമ്പോള്‍
ഓണവിഭാതം തിരുമിഴിയെഴുതി
അംഗോപാംഗം പനിനീര്‍ പൂശി
അണിമലരേ നീ വിരിയുന്നൂ വീണ്ടും
പ്രാണന്‍ കുസുമിതമാവുന്നു
(ശ്രാവണ)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts