പൂ ചൂടി വന്ന
ആകാശവാണി ലളിതഗാനങ്ങള്‍
Poo Choodi Vanna (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ പി വിജയ
ഗാനരചനചന്ദ്രൻ പുറക്കാട്
ഗായകര്‍കെ പി വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 09 2013 08:23:10.

പൂ ചൂടി വന്ന വസന്ത വൈശാഖമേ
പൂത്തുവോ നിന്റെ കിനാക്കളെല്ലാം
രാഗാർദ്ര ഗാനങ്ങൾ പാടി നീ മാനസ
വൃന്ദാവനത്തിൽ വിരുന്നു വന്നു
(പൂ ചൂടി വന്ന...)

മോഹങ്ങളെത്ര നിൻ നീലമിഴികളിൽ
സുന്ദരസ്വപ്നമായ് നിന്നിരുന്നു (2)
ഇന്നു നിൻ ഗാനവും നീയും പറന്നു പോയ്
ഏതോ വിദൂര വിശാലഭൂവിൽ (2)
(പൂ ചൂടി വന്ന...)

ഈ മലർവാടി തൻ ചില്ലകൾ പൂക്കുമ്പോൾ
നീയില്ലിവിടിരുന്നൊന്നു പാടാൻ (2)
എങ്കിലുമെങ്കിലും എന്റെ കിനാക്കളിൽ മിന്നുന്നു
നീ പ്രഭ തൂകിയെന്നും (2)
(പൂ ചൂടി വന്ന...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts